ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം; പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണു തട്ടിപ്പ് നടന്നത്.

Online Investment Scam Targets NRI in Kerala Cyber fraud in Alappuzha
പ്രതീകാത്മക ചിത്രം
Edited by :അമല്‍ ജോയ്
Last Updated :17 ജനുവരി 2026, 5:40 pm IST

ആലപ്പുഴ: ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനംചെയ്ത് വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ തട്ടിയെടുത്തു. ഹരിപ്പാട് നഗരസഭാ പരിധിയില്‍ പ്രവാസി വയോധികനാണ് തട്ടിപ്പിനിരയായത്. വന്‍കിട കോര്‍പറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണ് ഓഹരി ഇടപാടിനായി സമീപിച്ചത്. വന്‍ ലാഭം ഉണ്ടാകുമെന്നു വിശ്വസിപ്പിച്ചു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണു തട്ടിപ്പ് നടന്നത്.

റിലയന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ സമാനമായ വ്യാജ കമ്പനിയുടെ പേര് ഉപയോഗിച്ച് നടത്തിയ തട്ടിപ്പില്‍ 8,08,81,317 രൂപയാണ് വയോധികന് നഷ്ടമായത്. സി778 റിലയന്‍സ് കാപ്പിറ്റല്‍ ഇന്‍വസ്റ്റേഴ്സ് ഹബ് എന്ന ഓഹരി നിക്ഷേപ കമ്പനിയുടെ പ്രതിനിധിയെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത്.

2025 സെപ്തംബര്‍ 24 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ നാല് അക്കൗണ്ടുകളില്‍നിന്നായി 73 തവണകളായാണ് പണം തട്ടിയത്. മകന്റെ പരാതിയില്‍ കേസെടുത്ത ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായും ആലപ്പുഴ സൈബര്‍ പൊലീസ് എസ്എച്ച്ഒ ഏലിയാസ് പി.ജോര്‍ജ് പറഞ്ഞു.

News Now

Summary

Online Investment Scam Targets NRI in Kerala Cyber fraud in Alappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates