
വൈകിയെത്തിയാലും ആശങ്ക വേണ്ട!; പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ 24 മണിക്കൂര്‍ വരെ ഉപയോഗിക്കാം
ശബരിമലയിലെ തിരക്ക് കാരണം പമ്പയില്‍ തിരിച്ചെത്തുന്നത് വൈകുമെന്നതിനാല്‍ ബസ് നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് അയ്യപ്പ ഭക്തര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് കാരണം പമ്പയില്‍ തിരിച്ചെത്തുന്നത് വൈകുമെന്നതിനാല്‍ ബസ് നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് അയ്യപ്പ ഭക്തര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി. പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ വരെ ബുക്ക് ചെയ്ത അതേ റൂട്ടില്‍ സാധുത ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
'ശബരിമലയിലെ തിരക്ക് കാരണം തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തുമ്പോള്‍, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സില്‍ സീറ്റ് ക്രമീകരിച്ച് നല്‍കുന്നതാണ്. ഇത്തരത്തില്‍ ക്രമീകരിച്ച് നല്കുമ്പോള് ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരില്‍ ഒരുമിച്ച് ബോര്‍ഡ് ചെയ്യാത്തവരുടെ ഐഡി കാര്‍ഡ് പരിശോധനയ്ക്ക് നല്‍കേണ്ടതും നേരത്തെ യാത്ര ചെയ്തവര്‍ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.'- കെഎസ്ആര്‍ടിസി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
*തിരക്കില്‍ വൈകിയെത്തുമെന്നതില്‍ സ്വാമിമാര്‍ക്ക് ആശങ്ക വേണ്ട...
പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുത..*
പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ വരെ ബുക്ക് ചെയ്ത അതേ റൂട്ടില്‍ സാധുത ഉണ്ടായിരിക്കുന്നതാണ്.
ശബരിമലയിലെ തിരക്ക് കാരണം തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തുമ്പോള്‍, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത യാത്രക്കാര്‍ക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സില്‍ സീറ്റ് ക്രമീകരിച്ച് നല്‍കുന്നതാണ്
ഇത്തരത്തില്‍ ക്രമീകരിച്ച് നല്കുമ്പോള് ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരില്‍ ഒരുമിച്ച് ബോര്‍ഡ് ചെയ്യാത്തവരുടെ ID കാര്‍ഡ് പരിശോധനയ്ക്ക് നല്‍കേണ്ടതും നേരത്തെ യാത്ര ചെയ്തവര്‍ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



