
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

പാലക്കാട്: പരിയാനമ്പറ്റ പൂരത്തിനായി കണ്ണും കാതും കൂര്‍പ്പിച്ചുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന് നാളെ വിരാമം. പൂരപ്പെരുമയും നെഞ്ചിലേറ്റി നാടും നഗരവും ക്ഷേത്രത്തിലേക്ക് ഒഴുകിത്തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
രാവിലെ ക്ഷേത്രത്തില്‍ കാട്ടുകുളം വേണുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലി നടക്കും. ഉച്ചയ്ക്കു 2നു കലാമണ്ഡലം സജിത്തിന്റെ പാഠകം അരങ്ങേറും. 5നു വിവിധ ദേശങ്ങളില്‍ നിന്നുള്ള കുതിര, തേര്, കാള എന്നിവയെ ക്ഷേത്രത്തിലിറങ്ങി കളിപ്പിക്കും. തുടര്‍ന്ന് ആനപ്പൂരങ്ങളും ക്ഷേത്രത്തിലിറങ്ങും.
വടക്കന്‍, കിഴക്കന്‍, പടിഞ്ഞാറന്‍ പൂരങ്ങള്‍ പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെയാണു ക്ഷേത്രത്തിലേക്കിറങ്ങുക. തുടര്‍ന്നു കരിമരുന്ന് പ്രയോഗം, കളംപാട്ട്, തോല്‍പ്പാവക്കൂത്ത്, പ്രകാശന് കല്ലുവഴി അവതരിപ്പിക്കുന്ന തായമ്പക എന്നിവയുണ്ടാകും. പടിഞ്ഞാറന്‍ പൂര കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി പൂരവും നടക്കും. 11നു ബാലെ അരങ്ങേറും. രാവിലെ നടക്കുന്ന ആറാടി കുടിവയ്പ്പോടെ പൂരത്തിനു സമാപനമാകും.
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍
സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷനാണ് കാട്ടുകുളം പരിയാനമ്പറ്റ ക്ഷേത്രം. 157 പടികളുള്ള വടക്കേനടയും ഗ്രാമീണ ഭംഗിയും കുളവും പാടവുമെല്ലാം ആണ് പരിയാനമ്പറ്റ ക്ഷേത്രത്തിന്റെ പ്രത്യേകത. എവിടേക്കു കാമറ തിരിച്ചാലും മികച്ച ദൃശ്യഭംഗി ഒപ്പിയെടുക്കാനാകും. മൂകാംബികാ ദേവിയുടെ സാന്നിധ്യമുള്ളതിനാല്‍ ഇവിടെ ചിത്രീകരിക്കുന്ന സിനിമകള്‍ വിജയിക്കും എന്ന വിശ്വാസവും സിനിമാക്കാര്‍ക്കിടയിലുണ്ട്.
1993ലെ പരിയാനമ്പറ്റ പൂരത്തിനു മുന്‍പാണ് ദേവാസുരം സിനിമയുടെ ചിത്രീകരണം നടന്നത്. മോഹന്‍ലാല്‍, രേവതി, ഇന്നസന്റ്, നെപ്പോളിയന് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ഈ സിനിമയില്‍. സിനിമയില്‍ മുണ്ടക്കല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് 5 ദിവസം നീണ്ടുനിന്ന ഉത്സവം ആണ് ക്ഷേത്രത്തില്‍ ചിത്രീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ ആളുകളാണ് അന്ന് ചിത്രീകരണം കാണാന്‍ ഇവിടേക്കെത്തിയത്.
ദേവാസുരത്തിനു ശേഷം അതേ വര്‍ഷം തന്നെയാണ് ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയും ക്ഷേത്രത്തില്‍ ചിത്രീകരിച്ചത്. മുകേഷ്, ജയറാം, റിസബാവ, ബീന ആന്റണി എന്നിവരടക്കം അന്ന് ക്ഷേത്രത്തിലെത്തി. 1995ല്‍ പുറത്തിറങ്ങിയ പല്ലാവൂര്‍ ദേവനാരായണന് സിനിമയിലെ പൂരത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത് പരിയാനമ്പറ്റയിലായിരുന്നു. മമ്മൂട്ടി, തിലകന്, കലാഭവന്‍ മണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വേഷമിട്ടു. ജയറാം, ജഗതി ശ്രീകുമാര്‍, ഇന്നസന്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ആനച്ചന്തവും ഇവിടെയാണ് പ്രധാന ലൊക്കേഷനാക്കിയത്. മമ്മൂട്ടിയുടെ ദ്രോണ, ഒട്ടേറെ തമിഴ് സിനിമകള്‍ എന്നിവയുടെ ചിത്രീകരണത്തിനും പരിയാനമ്പറ്റ ക്ഷേത്രവും പരിസരങ്ങളും വേദിയായിട്ടുണ്ട്.
Summary
Palakkad sree pariyanampatta bhagavathi temple festival
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





