പ്ലസ് ടു വിദ്യാര്‍ഥിനി മലമുകളില്‍ മരിച്ച നിലയില്‍; അന്വേഷണം
കൊല്ലങ്കോട് രാജാസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഗോപികയെയാണ് തീപൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.

പാലക്കാട്: കൊല്ലങ്കോട് വിദ്യാര്‍ഥിനിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് രാജാസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഗോപികയെയാണ് തീപൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അമ്മ തന്നെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് കൊല്ലങ്കോട് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

Summary
A Class 12 student was found dead on a mountain in Kollankode, Palakkad. The discovery has raised public concern and led to the launch of a police investigation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

