
പോക്കറ്റിലിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു
കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു

കാസര്‍കോട്: കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നീട് ഫോണ്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്നാണ് പ്രജിലിന്റെ കുടുംബം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി




