
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്
ആദ്യ മൂന്ന് അലോട്ട്മെന്റുകളും 25ാം തിയതിക്കുള്ളിൽ തന്നെ പൂർത്തിയാക്കി പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിരുന്നു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻററി അലോട്ട്മെൻറ് വിജ്ഞാപനം ഇന്ന്. മൂന്ന് അലോട്ട്മെൻറിലും പ്രവേശനം ലഭിക്കാത്തവർക്കുള്ള അവസാന അവസരമാണ് സപ്ലിമെൻററി അലോട്ട്മെൻറ്. ആദ്യ മൂന്ന് അലോട്ട്മെന്റുകളും 25ാം തിയതിക്കുള്ളിൽ തന്നെ പൂർത്തിയാക്കി പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിരുന്നു.
ഇന്ന് വിജ്ഞാപനവും ഒഴിവുകളും പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാം. വിശദ പരിശോധനകൾക്ക് ശേഷം അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.
മൂന്നാംഘട്ട അലോട്ട്മെൻറിന് ശേഷവും പ്രവേശനം നേടാത്ത 32,469 വിദ്യാർഥികളുണ്ട്. മെറിറ്റ് സീറ്റിൽ നിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെൻറ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതു വഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെൻററി അലോട്ട്മെൻറിനായി പരിഗണിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



