പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി

death
പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
Last Updated :12 July 2024, 10:19 am IST

News Now

കൊച്ചി: കൊച്ചിയിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു. തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ ബസിൽ സ്ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വെച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates