'എനിക്കുമുണ്ട് പെണ്‍മക്കള്‍'; ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു

85 കാരനായ തങ്കപ്പനാണ് മര്‍ദനമേറ്റത്. ആലപ്പുഴ പൊലീസ് കേസെടുത്തു.

POCSO case accused beaten up by fellow inmate
POCSO case accused beaten up by fellow inmateAi picture
Last Updated :6 January 2026, 3:37 pm IST
Edited by :ആതിര അഗസ്റ്റിന്‍

ആലപ്പുഴ: ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ മര്‍ദിച്ചു. പോക്‌സോ കേസിലെ പ്രതിയാണെന്ന് മനസിലായപ്പോഴാണ് മര്‍ദിച്ചത്. 85 കാരനായ തങ്കപ്പനാണ് മര്‍ദനമേറ്റത്. ആലപ്പുഴ പൊലീസ് കേസെടുത്തു.

ജനുവരി 1 നാണ് സംഭവം. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് പോക്‌സോ കേസില്‍ അകത്തായ തങ്കപ്പനെ മര്‍ദിച്ചത്. തനിക്കും പെണ്‍മക്കളുണ്ടെന്ന് പറഞ്ഞാണ് സഹതടവുകാരന്റെ പല്ലടിച്ച് കൊഴിച്ചത്.

ആദ്യം തങ്കപ്പന്‍ പോക്‌സോ കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീടാണ് കുറ്റകൃത്യം മനസിലായത്.

News Now

Summary

'I have daughters'; POCSO case accused beaten up by fellow inmate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates