പൊലീസ് ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഭയന്ന് ഡ്രൈവർ ഇറങ്ങിയോടി

സുൽത്താൻ ബത്തേരി അസംപ്ഷൻ ജംങ്ഷനിൽ വൈകുന്നേരം നാല് മണിയോടെയാണ് അപകടം

പൊലീസ് ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം‍ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Last Updated :23 February 2024, 6:52 pm IST
Edited by :Anju

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ പൊലീസ് വാഹനമിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്. സുൽത്താൻ ബത്തേരി അസംപ്ഷൻ ജംങ്ഷനിൽ വൈകുന്നേരം നാല് മണിയോടെയാണ് അപകടം.

മലപ്പുറം സ്വദേശികളായ ജാസിദ്, ഭാര്യ ഷാഹിന, മകൻ ജുവാൻ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ബാരിക്കേഡുകൾ കൊണ്ടുപോകാനായി എത്തിയ പൊലീസ് ലോറി വന്നിടിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടം ഉണ്ടായ ഉടൻ പൊലീസ് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഇറങ്ങിയോടി. സംഭവത്തിൽ ൽത്താൻ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now