തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാതെ ദേവസ്വം മന്ത്രി; അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി
അന്വേഷണ സംഘത്തിന് നടപടി സ്വീകരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കാതെ ദേവസ്വം മന്ത്രി വി എന്‍ വാസവന്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണ്, അതിനിടയില്‍ ഓരോ സംഭവത്തിനും പ്രതികരിക്കുന്നത് ശരിയല്ലെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
WHAT TO READ NEXT

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍
അതേസമയം, സ്വര്‍ണക്കൊള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. എസ്ഐടി പ്രവര്‍ത്തിക്കുന്നത് കോടതിയുടെ നിര്‍ദേശ പ്രകാരമാണ്. അന്വേഷണ സംഘത്തിന് നടപടി സ്വീകരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അറസ്റ്റ് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്ഐടിക്ക് മുന്നിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

Summary
Sabarimala Gold Theft Case Kandararu Rajeevaru arrest update.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഈ സമയത്താണോ ബോര്‍ഡിനെ മാറ്റുന്നത്?, ശബരിമലയിലെ കുറവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി; തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി
ഭിന്നത രൂക്ഷം; തീര്‍ത്ഥാടന നടത്തിപ്പ് ഐഎഎസ് ഉദ്യോഗസ്ഥനു കൈമാറാന്‍ സര്‍ക്കാര്‍ നീക്കം

