
ശബരിമലയില്‍ ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും കല്ലിട്ടു
ശബരിമലയില്‍ പണിയുന്ന ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും കല്ലിട്ടു

പമ്പ: ശബരിമലയില്‍ പണിയുന്ന ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും കല്ലിട്ടു. ഞായര്‍ ഉച്ചയ്ക്കായിരുന്നു കല്ലിടല്‍. തന്ത്രി കണ്ഠരര് രാജീവര്,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കല്ലിട്ടത്.
മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം കൊപ്രാകളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാര്‍ ഐസിഎല്‍ ഫിന് കോര്‍പ്പ് സിഎംഡി കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കല്ലിട്ടു. പഞ്ചലോഹഗണപതി വിഗ്രഹം ശബരിമല എന്‍ട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെയും ശിലസ്ഥാപന കര്‍മം നടന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സന്നിധാനം ഗവ. ആശുപത്രിക്ക് മുകള്‍ വശമുള്ള എന്‍ട്രി പോയിന്റിലേക്കാണ് ഗണപതിവിഗ്രഹം മാറ്റി സ്ഥാപിക്കുന്നത്. പൂര്‍ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മക്കുളം നിര്‍മിക്കുന്നത്.
WHAT TO READ NEXT

ചക്രവാതച്ചുഴി: മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കോട്ടയത്ത് അച്ഛനെ മകന് തലയ്ക്കടിച്ചു കൊന്നു

കാര്‍ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന് അറസ്റ്റില്‍

Related News


ഗണങ്ങളുടെ അധിപൻ, എന്തുകൊണ്ട് ആദ്യം ആരാധിക്കുന്നു?; ഗണപതിയുടെ ഒടിഞ്ഞ കൊമ്പിന്റെ കഥ എന്ത്?, അറിയാം വിനായക ചതുർഥിയുടെ പ്രാധാന്യം

ശബരിമലയില്‍ ഭക്തര്‍ക്കുള്ള ഓണസദ്യ മുടങ്ങി; വിളമ്പിയത് പുലാവ്; മുടങ്ങിയത് 70 വര്‍ഷമായി തുടരുന്ന ഓണസദ്യ
