'100 കോടിയുടെ ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍ തട്ടിയെടുക്കാൻ ശ്രമം'; ഷാനിമോൾ ഉസ്മാനെതിരെ പരാതി
ഷാനിമോൾ ഉസ്മാനും കുടുംബവും ചേർന്ന് റെസ്റ്റോറന്റും അപ്പാർട്ട്മെന്റുകളും വാടകയ്ക്ക് എടുത്ത് നടത്താൻ ഉടമകളുമായി കരാറിൽ എത്തിയിരുന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും കുടുംബവും 100 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ അപ്പാർട്ട്മെന്റുകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി. ബംഗളുരുവിൽ ഉള്ള ക്രൗൺ പ്ലാസ അപ്പാർട്ട്മെന്റ് ഹോട്ടലിന്റെ ബിൽഡറായ ജോസഫ് ചാക്കോയും അപ്പാർട്ട്മെന്റ് ഉടമകളായ പ്രവാസി മലയാളികളുമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
WHAT TO READ NEXT

'സിംബയും സൂരിയും' സിംഹകുട്ടികള്‍; പേരിട്ട് മന്ത്രി
ഷാനിമോൾ ഉസ്മാനും കുടുംബവും ചേർന്ന് റെസ്റ്റോറന്റും അപ്പാർട്ട്മെന്റുകളും വാടകയ്ക്ക് എടുത്ത് നടത്താൻ ഉടമകളുമായി കരാറിൽ എത്തിയിരുന്നു. മകളുടെ പേരിലാണ് ഷാനിമോൾ ഉസ്മാൻ 20 അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് എടുത്തത്. അതിന് ശേഷം മറ്റ് ഫ്ലാറ്റുകൾ കൈയ്യേറിയെന്നും അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നുവെന്നുമാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം.
പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ വാടക നൽകാം എന്നായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള കരാർ. എന്നാൽ പിന്നീട് ഈ കരാർ തിരുത്തി മൂന്ന് മാസത്തിൽ ഒരിക്കൽ വാടക നൽകാം എന്ന രീതിയിലാക്കി. ഇത് ചോദ്യം ചെയ്ത ജോസഫ് ചാക്കോയ്ക്കെതിരെ ഷാനിമോൾ ഉസ്മാൻ കള്ളപരാതി നൽകി എന്നും ഹോട്ടലിന്റെ ഉടമകൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Shanimol Usman, Family Accused of Trying to Seize ₹100 Crore Hotel Apartments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



