News Now
തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്കാരവുമായി കെഎസ്ആര്ടിസി. സൂപ്പര് ഫാസ്റ്റ് മുതലുള്ള ബസുകളില് ഇനി യാത്രയ്ക്കിടയില് ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര് എടുക്കുന്ന ഏജന്സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര് നിര്ദേശിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
മുഖ്യ ഡിപ്പോകളിലെ കാന്റീന് നടത്തിപ്പ് പ്രധാന ഹോട്ടല് ഗ്രൂപ്പുകള്ക്ക് അഞ്ചു വര്ഷത്തേക്കു നല്കാനും തീരുമാനമായി. ഈ മേഖലയില് പരിചയമുള്ളവര്ക്കേ കരാര് നല്കാവൂ എന്നു മന്ത്രി നിര്ദേശിച്ചു.കെഎസ്ആര്ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര് സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര് നിര്മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഇനി എല്ലാം സൗജന്യമല്ല, ഗൂഗിള് ജെമിനെ പ്ലാനുകളില് മാറ്റം; ഒക്ടോബര് മുതല് പുതിയ നിയന്ത്രണങ്ങള്

'ജോസേട്ടന്റെ' ആവശ്യം സര്ക്കാര് അംഗീകരിച്ചു; പുതിയ കെഎസ്ആര്ടിസി ബസ് ഈ റൂട്ടിലോടും; ചരിത്രത്തിലാദ്യം





