മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് വാങ്ങാന്‍ ജസ്‌നയില്ല; കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് മരണം, നൊമ്പരം

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങുവാന്‍ ജസ്‌ന കാത്തുനിന്നില്ല

jasna
snake bite farmer dies (jasna)
Last Updated :15 August 2025, 12:51 pm IST
Edited by :dhanojam

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങുവാന്‍ ജസ്‌ന കാത്തുനിന്നില്ല. എല്ലാവരെയും നൊമ്പരപ്പെടുത്തി ജസ്‌ന യാത്രയായി. തൃശൂരില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ഉണ്ടായ കര്‍ഷകയുടെ അപ്രതീക്ഷിത മരണം നാടിന് തീരാനോവായി. അണലിയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് ജസ്ന മരിച്ചത്.

ഒരാഴ്ച മുമ്പാണ് ജസ്നയെ നഗരസഭയിലെ മികച്ച വനിതാകര്‍ഷകയായി തെരഞ്ഞെടുത്തത്. കൃഷിയിടം സന്ദര്‍ശിച്ച കൃഷിവകുപ്പുദ്യോഗസ്ഥര്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല വനിതാകര്‍ഷകയായി ജസ്നയെ പ്രഖ്യാപിക്കുകയായിരുന്നു. 17-ന് ടൗണ്‍ ഹാളില്‍ നടക്കുന്ന കര്‍ഷകദിനാചരണച്ചടങ്ങില്‍വെച്ച് അവാര്‍ഡ് നല്‍കാനും നഗരസഭയും കൃഷിഭവനും തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വീട്ടുമുറ്റത്ത് വളര്‍ത്തുകോഴികള്‍ക്ക് തീറ്റ നല്‍കുന്നതിനിടയിലാണ് ജസ്നയ്ക്ക് പാമ്പുകടിയേല്‍ക്കുന്നത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News Now

Summary

snake bite farmer dies at thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates