
News Now
മുൻ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് യു നേതാക്കൾ എസ് ഐ ടി യുടെ മുന്നിൽ ഹാജരായി

'ഓരോ തെരുവും ജന്തര്‍മന്തര്‍'; എസ്ഐആര്‍ വിരുദ്ധ പീപ്പീള്‍സ് മാര്‍ച്ച് വെള്ളിയാഴ്ച

പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം; യുവതിയേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

ഒന്നര കിലോയോളം കഞ്ചാവുമായി സിപിഎം നേതാവ് പിടിയിൽ

തിരുവനന്തപുരം: കോവളത്ത് സ്പായില്‍ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് അറസ്റ്റില്‍. ഉള്ളൂര്‍ സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ അനുരൂപിനെ മേയര്‍ വി വി രാജേഷ് സസ്പെന്‍ഡ് ചെയ്തു. കോവളത്തെ ഡ്രീംസ് എന്ന സ്പായുടെ യഥാര്‍ഥ ഉടമ അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ആന്ധ്രാ സ്വദേശിനിയാണ് പീഡനത്തിനിരയായത്, ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സ്പാ പീഡനത്തില്‍ അറസ്റ്റിലായ നിശാന്തിനെ ബിനാമിയാക്കിയായിരുന്നു.മൂന്ന് മാസം മുമ്പ് തുടങ്ങി എന്നാണ് അനുരൂപിന്റെ മൊഴി. എന്നാല്‍ ഇയാള്‍ക്ക് ഏറെ നാള് മുമ്പേ നിഷാന്തുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സ്പായിലെ വരുമാനം മുഴുവന്‍ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടലേക്കാണ്. ദിവസം 25000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സ്പായുടെ വാടക കരാര്‍ നിഷാന്തിന്റെ പേരിലാണ്.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇന്ന് സ്പായില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനൊപ്പം തന്നെ സ്പായിലെത്തിയ സന്ദര്‍ശകരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്.
അന്തര്‍സംസ്ഥാന റാക്കറ്റാണ് പെണ്‍കുട്ടിയെ കോവളത്ത് എത്തിച്ചതിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട്ടില്‍നിന്നു പതിനാറുകാരിയെ കോവളത്ത് എത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ബംഗളൂരു സ്വദേശിയാണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.
Summary
Spa Abuse Case: 'Benami' Health Inspector Arrested; Mayor Suspends Him
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കോര്പ്പറേഷന് ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന് അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

രാജിക്കത്ത് നല്‍കേണ്ടത് കോര്പറേഷന് സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്കി അനുനയിപ്പിക്കാന്‍ നീക്കം




