
ലോ കോളജ് സമരം; ചര്‍ച്ച പരാജയം, ആത്മഹത്യാഭീഷണി തുടര്‍ന്ന് വിദ്യാര്‍ഥികള്‍
സസ്പെന്‍ഡ് ചെയ്ത ഏഴ് വിദ്യാര്‍ഥികളുടെയും സസ്പെന്ഷന് പിന്‍വലിച്ചു

തൊടുപുഴ: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജിൽ വിദ്യാര്‍ഥികളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയം. മാര്‍ച്ച് നാല് വരെ കോളജ് അടച്ചിട്ട് അന്വേഷണം നടത്താന്‍ തയ്യാറാണെന്നറിയിച്ചിട്ടും വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. കോളജ് പ്രിന്‍സിപ്പലിനെ സസ് പെന്‍ഡ് ചെയ്യുന്നതുവരെ സമരം ചെയ്യുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഇപ്പോഴും കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിക്കുകയാണ്.
കെട്ടിടത്തിന് മുകളില്‍ കയറി മുപ്പതോളം വിദ്യാര്‍ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തെങ്കിലും കോളജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നിലപാടിലാണ് വിദ്യാര്‍ഥികള്‍. മാര്‍ച്ച് നാല് വരെ കോളജ് നിര്‍ത്തിവെച്ച് വിദ്യാര്‍ഥികളുടെ ആരോപണം അന്വേഷിക്കാമെന്ന് മാനേജ്ർമെന്റ് ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോളജില്‍ ഒരു വിദ്യാര്‍ഥിക്ക് അന്യായമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ കോളജില്‍ സമരം ആരംഭിച്ചിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികളെ റാഗിങ് കേസില്‍ കുടുക്കി സസ്പെന്‍ഡ് ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

Related News


പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍

വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് അറിയിക്കാതെയെന്ന് കോളജ് അധികൃതര്‍; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി

