
News Now
മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

തൃശൂര്: കരുവന്നൂര് പുഴയില് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂര് സ്വദേശിനി ഷീബ ജോയി ആണ് മരിച്ചത്. പാലത്തിലൂടെ നടന്നുവന്ന സ്ത്രീ പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന സ്കൂട്ടര് യാത്രക്കാരനാണു കണ്ടത്. തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര് ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
മൃതദേഹം ജനറല് ആശുപത്രിയിലേക്കു മാറ്റി. രാവിലെ 11.30ഓടെയാണ് യുവതി പുഴയിലേക്ക് ചാടിയത്. ചാടുന്നതിനു മുന്പ് ബാഗും ഫോണും ഷാളും ചെരിപ്പും പാലത്തിന്റെ കൈവരിയോടു ചേര്ന്ന് മാറ്റിവച്ചിരുന്നു. ബാഗില് നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയില് നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
കൈവരിയില് നിന്ന് കരുവന്നൂര് പുഴയിലേക്കു ചാടുകയായിരുന്നു. ഇതുകണ്ട ബൈക്ക് യാത്രികന് നാട്ടുകാരെ വിവരം അറിയിച്ച് തിരച്ചില് നടത്തി. പിന്നീട് സ്കൂബ ഡൈവര്മാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്ന്ന് ഷീബയുടെ ഭര്ത്താവും സ്ഥലത്ത് എത്തി. ഭര്ത്താവിനും മക്കള്ക്കുമൊപ്പം അവിട്ടത്തൂരിലാണു ഷീബ താമസിച്ചിരുന്നത്.
WHAT TO READ NEXT

ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റ് : പ്രൊഫസർ ഷൈജ ആണ്ടവന് ജാമ്യം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



