
പ്ലസ് വൺ പരീക്ഷയിൽ ആശയക്കുഴപ്പം തുടരുന്നു, അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
പ്ലസ് വൺ പരീക്ഷ നടത്തിയിട്ടില്ല. പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായതാണ് ആശങ്ക കൂട്ടുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു. പ്ലസ് വൺ പരീക്ഷയുടെ കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്.
പ്ലസ് വൺ പരീക്ഷ നടത്തിയിട്ടില്ല. പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായതാണ് ആശങ്ക കൂട്ടുന്നത്. പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ അധ്യയനവർഷം നടന്നത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാത്രമാണ് നടന്നത്. ബാക്കി ക്ലാസുകാർക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. എന്നാൽ എസ്എസ്എൽസി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വൺൻ്റെ കാര്യത്തിൽ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്.
പ്ലസ് വൺ പരീക്ഷ നടത്താതെ എങ്ങനെ പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്നം. പ്രതിസന്ധി മറികടക്കാൻ പല തരം വഴികൾ തേടുകയാണ് വിദ്യാഭ്യാസവകുപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം


