
തൃപ്പൂണിത്തുറയില്‍ സാബു എം ജേക്കബ്?, കായംകുളത്ത് തുഷാര്‍?; എന്‍ഡിഎ സീറ്റ് വിഭജനം നാളെ
എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിച്ചേ തീരൂ എന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു.

കൊച്ചി: എന്‍ഡിഎയില്‍ അന്തിമ സീറ്റ് വിഭജനചര്‍ച്ച നാളെ നടക്കും. കൊച്ചിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.
എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിച്ചേ തീരൂ എന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കുന്നുണ്ട്. പക്ഷെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ട്വന്റി 20 ചെയര്മാന് സാബു ജേക്കബും മത്സരിക്കാനില്ലെന്നാണ് ബിജെപി നേതൃത്വത്തെ നേരത്തെ അറിയിച്ചത്. എന്നാല്‍ ഇരുവരും മത്സരിക്കണമെന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.
സാബു ജേക്കബ് തൃപ്പൂണിത്തുറയില്‍ മത്സരിച്ചാല്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ സര്‍വേ റിപ്പോര്‍ട്ട്. കായംകുളത്ത് അരൂരുമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യതയുള്ളത്. 30 സീറ്റുകളിലാണ് കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ ഇതില്‍ കുറവ് വരും.
എറണാകുളം ജില്ലയില്‍ ഒരു സീറ്റൊഴിച്ച് ബാക്കി സീറ്റുകള്‍ ട്വന്റി20 എന്നാണ് ബിജെപിയില്‍ ചര്‍ച്ച. ചങ്ങനാശേരിയില്‍ ബി രാധാകൃഷ്ണ മേനോന്, കോട്ടയത്ത് എന്‍ ഹരി, ലിജിന്‍ലാല്‍ എന്നിവരുടെ പേരുകളാണ് ഉള്ളത്. കടുത്തുരുത്തിയില്‍ റെജി ലൂക്കോസിന്റെ പേരും പരിഗണിക്കുന്നു. ബിഡിജെഎസിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കിയേക്കും. ബിഡിജെഎസ് നേരത്തെ മത്സരിച്ച പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കുന്നതിനാലാണ് ഈ മാറ്റം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
The final seat-sharing talks of the NDA will take place tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്

കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍


