ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു വീട്ടമ്മയ്ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST


കൊല്ലം: ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം കടയ്ക്കലിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. 

കടക്കൽ ആഴാന്തക്കുഴി സ്വദേശി 29വയസ്സുള്ള കണ്ണൻ എന്നുവിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്. അവിട്ടം നാളിൽ രാത്രി 12മണിയോടെയാണ് ഇവരുടെ വീട്ടിൽ യുവാവ് അതിക്രമിച്ച് കടന്നത്. വീടിൻറെ ജനലഴി ഇളക്കി യുവാവ് വീടിന് അകത്തു കയറി. പിന്നാലെ പ്രതി ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിയ്ക്കുകയായിരുന്നു. 

നിലവിളികേട്ട് ഉണർന്ന് വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ യുവാവ് ഗുരുതരമായി മർദ്ദിക്കുകയും ചെയ്തു. വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ വീടിന് സമീപത്ത് നിന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now