മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു
പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്

കോട്ടയം: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്സണ് (56), സഹോദരിയുടെ മകന് അലോഷി (16), സഹോദരന്റെ മകള്‍ ജിസ്മോള്‍ (15) എന്നിവരാണ് മരിച്ചത്.
വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ വെച്ചായിരുന്നു അപകടം. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേരാണ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയത്. ഇതില്‍ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരന് ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപെട്ടു. ജോബിയുടെ മകളാണ് മരിച്ച ജിസ്മോള്‍. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി

Related News

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച
