
'ഷാഫി പറമ്പിലിന്റെ പേര് പറഞ്ഞ് ഭീഷണി', പ്രശോഭിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന് എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നല്കി. സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിനിടെ ആശ്വാസമായി എത്തിയ ശക്തമായ വേനല്‍മഴയില്‍ ഒരാള്‍ക്ക് ജീവന് നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടവും...ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
1'ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി'; പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി

പ്രശോഭ്
file
പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന് എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നല്കി. പീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് യുവതി തെളിവുകള്‍ കൈമാറി എന്നാണ് സൂചന. വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
2'പി കെ ശശി വഞ്ചകന്, ചരിത്രം ഇത്തരക്കാര്‍ക്ക് ഒരു കാലത്തും ജയം കൊടുത്തിട്ടില്ല'; പിണറായി വിജയന്

പിണറായി വിജയന്
പാലക്കാട്: സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പി കെ ശശി വഞ്ചകനാണെന്നും വഞ്ചകന്മാര്ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളം രക്ഷപ്പെടാന്‍ പാടില്ലെന്നും കേരളം തകരണം എന്നുമുള്ള സമീപനമാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
3IPL 2026: ആവേശപ്പോരിന് തുടക്കം, ടോസ് നേടിയ ആർസിബി ഫീൽഡിങ് തെരഞ്ഞെടുത്തു
RCB Wins Toss, SRH to Bat First at IPL 2026 Opener
IPL/X
4സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ, വീട്ടുമുറ്റത്ത് നിന്ന സ്ത്രീ മിന്നലേറ്റ് മരിച്ചു; കോഴിക്കോട് വ്യാപക നാശനഷ്ടം

kerala rain
file
കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിനിടെ ആശ്വാസമായി എത്തിയ ശക്തമായ വേനല്‍മഴയില്‍ ഒരാള്‍ക്ക് ജീവന് നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടവും. മലബാര്‍ ജില്ലകളിലെ വിവിധയിടങ്ങളിലാണ് ശക്തമായ വേനല്‍മഴ ലഭിച്ചത്. മലപ്പുറം എടവണ്ണയില്‍ ഇടിമിന്നലേറ്റാണ് ജീവഹാനി സംഭവിച്ചത്. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.
5'അടുത്തത് ക്യൂബ', ഇറാന് പിന്നാലെ ക്യൂബയെ ആക്രമിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്

Donald Trump
AP
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ, അടുത്തതായി ആക്രമിക്കാന്‍ പോകുന്നത് ക്യൂബയെയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ഇപ്പോഴും തുടരുന്നതിനിടെയാണ് അടുത്തതായി അമേരിക്ക ആക്രമിക്കാന്‍ പോകുന്ന രാജ്യം ട്രംപ് വെളിപ്പെടുത്തിയത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവില്‍ പ്രസംഗിക്കുന്നതിനിടെ, ഇറാനെതിരായ യുഎസ് ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ച ശേഷമാണ് ക്യൂബയെ കുറിച്ച് ട്രംപ് പരാമര്‍ശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Related News


രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി, ബിയര്‍ കുപ്പി കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കി, പീഡനം ഐസ്ക്രീമില് മയക്കുമരുന്ന് കലര്‍ത്തി; സ്പാ ബലാത്സംഗത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്
