കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം 

ട്രാന്‍സ് ജെന്‍ഡര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍

ശ്രീധന്യയുടെ മൃതദേഹം പുറത്തേക്കെടുക്കുന്നു, ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.

എറണാകുളം വൈറ്റിലയിലാണ് സംഭവം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാല്‍ ഇന്നു രാവിലെയാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now