യാത്രക്കാർക്ക് സന്തോഷ വാർത്ത; തിരുവനന്തപുരത്ത് നിന്ന് നാളെ മുതൽ പ്രതിദിനം രണ്ടു വിമാന സർവീസുകൾ കൂടി

തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു

നാളെ മുതൽ വിസ്താര എയർലൈൻസ് രണ്ട് പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്നുSource by : പ്രതീകാത്മക ചിത്രം
Last Updated :31 March 2024, 2:21 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഏപ്രിൽ ഒന്നാം തീയതി മുതൽ വിസ്താര എയർലൈൻസ് രണ്ട് പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്.

ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് വിസ്താര കൂടി വരുന്നതോടെ ആകെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ വിമാനം (UK 524) രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07.15ന് ബംഗളൂരുവിൽ എത്തും. തിരികെ രാത്രി 10:40ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. രണ്ടാം വിമാനം (UK 525) രാവിലെ 08.15 ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10.10 ന് പുറപ്പെട്ട് 11.20ന് ബംഗളൂരുവിൽ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now