വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

വാളയാര്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട് ഭാഗത്താണ് അപകടമുണ്ടായത്

അ​ഗ്നിശമനസേന തിരച്ചിൽ നടത്തുന്നു/ ടിവി ദൃശ്യം
Last Updated :20 January 2024, 9:23 am IST
Edited by :migrator

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. പൊള്ളാച്ചി സ്വദേശി തിരുപ്പതി, നാമക്കല്‍ സ്വദേശി ഷണ്‍മുഖം എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ധനലക്ഷ്മി കോളജിലെ വിദ്യാര്‍ത്ഥികളാണ്. 

വാളയാര്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട് ഭാഗത്താണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ടു കാണാതായവര്‍ അടക്കം മൂന്നു വിദ്യാര്‍ത്ഥികളാണ് വാളയാര്‍ ഡാമിന്റെ തമിഴ്‌നാട് ഭാഗത്തെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയത്. 

മൂന്നുപേരും ഒഴുക്കില്‍പ്പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പ്പെട്ടവരെ കണ്ടെത്താനായി വാളയാര്‍ പൊലീസും അഗ്നിശമന സേനയും തിരച്ചില്‍ നടത്തുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now