വിഷയത്തില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

suresh gopi
വര്‍ക്കല ക്ലിഫ് സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിSource by : എഎന്‍ഐ
Last Updated :22 June 2024, 5:22 pm IST

News Now

തിരുവനന്തപുരം: വര്‍ക്കല ക്ലിഫ് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വര്‍ക്കല ക്ലിഫ് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. വിഷയത്തില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സുരേഷ് ഗോപി ക്ലിഫില്‍ സന്ദര്‍ശനം നടത്തിയത്.

കേന്ദ്രമന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടിന്റെയും മറുപടിയുടേയും അടിസ്ഥാനത്തില്‍ തുടര്‍നടപടികളും സ്വീകരിക്കും. ക്ലിഫ് സംരക്ഷിച്ചുകൊണ്ടാകും ടൂറിസം വികസിപ്പിക്കുന്നത്. വിഷയത്തില്‍ കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനൊപ്പം ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വര്‍ക്കല ക്ലിഫില്‍ സന്ദര്‍ശനത്തിന് സുരേഷ് ഗോപിക്കൊപ്പം എത്തുമെന്ന് മന്ത്രി റിയാസ് അറിയിച്ചെങ്കിലും പിന്നീട് അസൗകര്യം അറിയിക്കുകയായിരുന്നു.

ശക്തമായ മഴയെത്തുടര്‍ന്ന് വര്‍ക്കല ബീച്ചിന്റെ പ്രധാന ആകര്‍ഷണമായ പാപനാശം കുന്നുകള്‍ തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. കുന്ന് ഇടിയുന്നതിനെത്തുടര്‍ന്ന് ഭൂമി ശാസ്ത്ര പ്രത്യേകതകളുള്ള വര്‍ക്കല ക്ലിഫ് ഇടിച്ചു നിരത്താനുള്ള കലക്ടറുടെ ഉത്തരവ് വിവാദമായതിന് പിന്നാലെ കുന്ന് ഇടിക്കുന്ന ജോലികളും നിര്‍ത്തി വെച്ചിരുന്നു.

മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ജിഎസ്‌ഐ (കേരളയൂണിറ്റ്) ഡെപ്യൂട്ടി ഡയറക്ടര്‍ വി അമ്പിളി, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘവും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. രാവിലെ 8 മണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം സ്ഥിതിഗതികള്‍ വിലയിരുത്തുകയും ബലി മണ്ഡപം സന്ദര്‍ശിക്കുകയും ചെയ്തു.

ദുരന്തനിവാരണ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തി ബലി മണ്ഡപത്തിന് സമീപത്തെ പാറ പൊളിക്കാന്‍ ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാറക്കെട്ടിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ജിഎസ്‌ഐ രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണ് ഇയാളെ കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates