സന്നിധാനത്ത് കോടികളുടെ കൊള്ള, കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്.

ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. സന്നിധാനത്തെ ബാങ്ക് അക്കൗണ്ടുകളിലും പോസ്റ്റ് ഓഫീസ് വഴിയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് എത്തിയത്. ശബരിമലയിലെ ശാന്തിക്കാരും ജീവനക്കാരുടെയും പേരിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
1സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

Vigilance Report Reveals Money Irregularities at Sabarimala
file
2ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

Lok Sabha Rejects Opposition Motion to Remove Om Birla
FILE
3എവിടെ എയിംസ്? കേരളം അനുയോജ്യമല്ലേ?; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

KERALA HIGH COURT
file
4കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

Narendra Modi's Roadshow
5'രാജീവ് ചന്ദ്രശേഖറിനെ എന്തടിസ്ഥാനത്തിലാണ് പങ്കെടുപ്പിച്ചത്? റിയാസിനെ വിളിക്കാത്തതില്‍ വിയോജിപ്പുണ്ട്'

ഹൈബി ഈഡന്‍
file
പ്രധാനമന്ത്രി പങ്കെടുത്ത ദേശീയ പാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാത്തതില്‍ വ്യക്തിപരമായ വിയോജിപ്പുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പങ്കെടുപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ഹൈബി ഈഡന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





