'ഉച്ചയ്ക്ക് മുൻപ് വോട്ട് ചെയ്യണം; കിംവദന്തികൾ പരത്താൻ ജാര സംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്'- സുരേഷ് ​ഗോപി

'ഉച്ചയ്ക്ക് മുൻപ് വോട്ട് ചെയ്യണം; കിംവദന്തികൾ പരത്താൻ ജാര സംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്'- സുരേഷ് ​ഗോപി

Last Updated :20 January 2024, 8:34 am IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഗംഭീര വിജയം നേടുമെന്ന് സുരേഷ് ഗോപി എംപി. തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വാർഡിൽ ആദ്യ വോട്ടർമാരിൽ ഒരാളായി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്ക് ശേഷം കിംവദന്തികൾ പരത്താൻ ചില ജാര സംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചടക്കണം. പുതിയ തയ്യാറെടുപ്പിൽ ബിജെപിക്ക് മാത്രമേ അതിന് സാധ്യതയുള്ളൂ. വോട്ടർമാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തെരഞ്ഞെടുപ്പിലും തങ്ങൾ ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇത്തവണ അത് കൂടുതൽ ശക്തമായി. തെരഞ്ഞെടുപ്പ് ദിനമെത്തുമ്പോൾ എല്ലാത്തിന്റേയും വിലയിരുത്തലുണ്ടാവും. അത് പൂർണമാണ്, സത്യസന്ധമാണെങ്കിൽ ബിജെപിക്ക് ഗംഭീര വിജയമുണ്ടാകുമെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now