വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം; മോണോ ക്ലോണൽ ആന്റിബോഡി നൽകി

ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്തതകൾ ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു

വിഎസ് അച്യുതാനന്ദന്‍
Last Updated :20 January 2024, 8:57 am IST
Edited by :migrator

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന് മോണോ ക്ലോണൽ ആന്റിബോഡി നൽകി. 

ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്തതകൾ ഇല്ലെന്നും ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്.  വി എസിന്റെ ഭാര്യ വസുമതിയ്ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. 

വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം പാലിച്ചാണ് വിഎസിനെ ആശുപത്രിയിലാക്കിയതെന്ന് മകന്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now