
News Now
പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
പാമ്പിനെ പോലെ റോഡില് 'നൃത്തം ചവിട്ടി' കാര്; കൊച്ചിയില് റീല്സ് എടുത്ത യുവാവ് ലൈസന്സ് സസ്പെന്ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. മുളവുകാട് നോര്ത്ത്, സൗത്ത് ചിറ്റൂര്, ഏലൂര്, ചേരാനെല്ലൂര് എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഇന്ന് രാവിലെ മുതൽ ആരംഭിക്കുക. ഇതോടെ ഒൻപത് ടെർമിനലുകളിലായി അഞ്ചു റൂട്ടുകളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽവഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
പരമാവധി 40 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.
പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക്
ഹൈകോർട്ട് ജങ്ഷൻ-മുളവുകാട് നോർത്ത് 30 രൂപ
ഹൈകോർട് ജങ്ഷൻ-സൗത്ത് ചിറ്റൂർ 40 രൂപ
ബോൾഗാട്ടി-മുളവുകാട് നോർത്ത് 30 രൂപ
ബോൾഗാട്ടി-സൗത്ത് ചിറ്റൂർ 40 രൂപ
മുളവുകാട് നോർത്ത്-സൗത്ത് ചിറ്റൂർ 20 രൂപ
സൗത്ത് ചിറ്റൂർ-ചേരാനെല്ലൂർ 30 രൂപ
സൗത്ത് ചിറ്റൂർ-ഏലൂർ 30 രൂപ
ഏലൂർ-ചേരാനെല്ലൂർ 20 രൂപ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



