Thiruvanchoor Radhakrishnan
ഗണേഷ്‌കുമാര്‍
Last Updated :9 March 2026, 5:28 pm IST

News Now

കോട്ടയം: മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവനവന്‍ ചെയ്യുന്നത് സ്വയം ആലോചിക്കണമെന്നും കേരളത്തിന്റെ സംസ്‌കാരത്തിന് പറ്റുന്നതാണോ മന്ത്രി ചെയ്തതെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.

ഒരു മന്ത്രി സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്? തെറ്റായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. ഗണേഷ് കുമാര്‍ മുന്‍പും സമാന സാഹചര്യത്തിലൂടെ പോയ ആളാണ്. അതാണ് വീണ്ടും ആവര്‍ത്തിക്കുന്നത്. തിരുത്താന്‍ മന്ത്രി തയ്യാറാകുന്നില്ല. മന്ത്രിസഭയിലെ ഒരു വ്യക്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണിച്ചാല്‍ മുഖ്യമന്ത്രി മറുപടി പറയണം. പരാതിക്കാരി മന്ത്രിയുടെ ഭാര്യ തന്നെയാണ്. ഇക്കാര്യത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ഈ വിഷയം ഉണ്ടായപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഗണേഷ് കുമാറിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനമാണ് മന്ത്രിയുടെ ഭാര്യ ഉന്നയിച്ചത്. മന്ത്രിയുടെ കിടിലന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകും? ഗണേഷ് മന്ത്രിസ്ഥാനത്ത് ഇരുന്നാല്‍ പൊലീസ് അന്വേഷണം നടക്കില്ല. ഗണേഷ് കുമാറിന്റെ സ്റ്റാഫ് ആരുടെ ബലത്തിലാണ് പൊലീസിനെ തടഞ്ഞതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Summary

Wife Bindu Menon serious allegations against kb ganesh kumar Thiruvanchoor Radhakrishnan response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates