കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി: സാറാ ജോസഫ്

കമ്യൂണിസം എന്നല്ല സിപിഎം എന്നാണ് പറയേണ്ടത് എന്നാണ് കമന്റുകളില്‍ ഒന്ന് ചൂണ്ടിക്കാട്ടുന്നത്.

sara joseph
Sara Joseph
Last Updated :24 October 2025, 1:17 pm IST

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് എതിരെ എഴുത്തുകാരി സാറാ ജോസഫ്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായ ഭാഷയിലാണ് സാറ ജോസഫിന്റെ പ്രതികരണം. 'കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി' എന്നാണ് എഴുത്തുകാരിയുടെ പോസ്റ്റ്.

പ്രതികരണത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കമ്യൂണിസം എന്നല്ല സിപിഎം എന്നാണ് പറയേണ്ടത് എന്നാണ് കമന്റുകളില്‍ ഒന്ന് ചൂണ്ടിക്കാട്ടുന്നത്. സിപിഎം നിലപാടിന് കമ്യൂണിസം എന്ത് പിഴച്ചു എന്നും കമന്റ് ചോദിക്കുന്നു. എന്നാല്‍ ചെങ്കാവികള്‍ ഇല്ലാതായിട്ട് കാലം കുറച്ചായെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

വ്യാഴാഴ്ച വൈകീട്ടാണ് പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. ഇതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചയായി വിഷയം മാറുകയും ചെയ്തു. മുന്നണിയിലും, മന്ത്രിസഭയിലും പലതവണ പി എം ശ്രീ പദ്ധതിക്ക് എതിരെ നിലപാട് എടുത്തെങ്കിലും സിപിഐയുടെ നിലപാട് തള്ളി സര്‍ക്കാര്‍ മുന്നോട്ട് പോയതില്‍ കടുത്ത അതൃപ്തിയാണ് പാര്‍ട്ടിയ്ക്കുള്ളത്.

News Now

Summary

Sara Joseph criticise cpim: Writer Sara Joseph opposes the action of the state education department in signing the PM Shri scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates