
ആലപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടു, ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ചന്തിരൂരില്‍ ആന വിരണ്ടതിനെ തുടര്‍ന്ന് ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു

ആലപ്പുഴ: ചന്തിരൂരില്‍ ആന വിരണ്ടതിനെ തുടര്‍ന്ന് ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അരൂര്‍ സ്വദേശി ആല്‍ബിനെ (22) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയയാളെ കുറിച്ച് വിവരം ലഭിച്ചതായും ആക്രമണകാരണം മുന്‍വൈരാഗ്യമാണെന്നും പൊലീസ് പറയുന്നു.
ചന്തിരൂരിലെ കുമര്‍ത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ആന വിരണ്ടോടുന്നത് കണ്ടാണ് ജനം ഓടിയത്. അതിനിടെയാണ് യുവാവിന് കുത്തേറ്റത്. ഗുരുതമായി പരിക്കേറ്റ യുവാവ് നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. യുവാവിന്റെ മൊഴി പൊലീസ് എടുത്തു.
പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. മുന്‍വൈരാഗ്യമാണ് യുവാവിനെ ആക്രമിക്കാന്‍ കാരണം. ഇതിന് മുന്‍പ് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് വച്ച് ചില ആളുകളുമായി യുവാവ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പൊലീസ് നല്കുന്ന വിവരം. പ്രതിയെ പിടികൂടൂന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Related News


Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

100 കോടി നഷ്ടപരിഹാരം നല്‍കണം; ജനം ടിവിക്കെതിരെ നോട്ടീസ് അയച്ച് ദ ന്യൂഇന്ത്യന്‍ എക്സ്പ്രസ്

