ദുരിതബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ആരാധകന്റെ പേരില്‍ ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്

Last Updated :20 January 2024, 12:17 am IST

News Now

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഏവരും ഒറ്റകെട്ടായി നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും അകമഴിഞ്ഞ സഹായങ്ങളാണ് കേരളത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത്. അതിനിടെയാണ് ദുരിതബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ആരാധകന്റെ പേരില്‍ ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സുശാന്തിന്റെ സംഭാവന.

എം.എസ്.ധോണി ആന്‍ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലെ നായകനാണ് കേരളത്തിന് കൈത്താങ്ങുമായി എത്തിയിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കേരളത്തെ സഹായിക്കാന്‍ താത്പര്യമുണ്ടെന്ന് ഒരു ആരാധകന്‍ സുശാന്തിനെ അറിയിച്ചത്. കേരളത്തിലേക്ക് ഭക്ഷണം അയക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പണമില്ലെന്നും ആരാധകന്‍ പറഞ്ഞു.

Story image

നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നായിരുന്നു ഇതിന് സുശാന്ത് നല്‍കിയ മറുപടി.

Story image

അധികം വൈകാതെ ഒരു കോടി രൂപ നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ടും സുശാന്ത് പങ്കുവെച്ചു. നിങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിച്ചു എന്ന അടിക്കുറിപ്പോടെ. എന്റെ കേരളം എന്ന ഹാഷ്ടാഗും സുശാന്ത് ഉപയോഗിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തെ സഹായിക്കാന്‍ ആരാധകന് ഒരു കോടി നല്‍കി മഹാനടന്‍