ജോസ് കെ മാണിയുടെ പത്രിക തളളണം; പരാതിയുമായി സിപിഎം

രാജ്യസഭാ തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എംപി ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്ന് സിപിഎം

Last Updated :20 January 2024, 12:14 am IST


കോട്ടയം: രാജ്യസഭാ തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എംപി ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്ന് സിപിഎം. ഇത് സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് കെ സുരേഷ് കുറുപ്പ് പരാതി നല്‍കി

ലോക്‌സഭാ അംഗത്വം രാജിവെക്കാതെയാണ് ജോസ് കെ മാണി പത്രിക നല്‍കിയതെന്നാണ് പരാതിയിലുള്ളത്. ഇത് ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുമെന്നും പരാതിയില്‍ പറയുന്നു. ഇന്നാണ് നാമനിര്‍ദേശ പത്രികാ പരിശോധനാ.

ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. രണ്ട് സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ യുഡിഎഫുമാണ് മത്സരിക്കുന്നത്. എളമരം കരീമും ബിനോയ് വിശ്വവുമാണ് എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥികള്‍. ജോസ് കെ മാണിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ആയതിനാല്‍ വോട്ടെടുപ്പിന് സാധ്യതയില്ല
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ജോസ് കെ മാണിയുടെ പത്രിക തളളണം; പരാതിയുമായി സിപിഎം