നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷനില്ലെന്ന് പോലിസ്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് പോലീസ്. 

Last Updated :19 January 2024, 11:53 pm IST

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലാണ് പോലീസ്. നടിയെ തെറ്റിദ്ധരിപ്പിക്കാനായി ഇത് ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി ബോധപൂര്‍വ്വം ഇത് ക്വട്ടേഷനാണെന്ന് പറയുകയായിരുന്നുവെന്നാണ് സംശയം. പിടിയിലായ പള്‍സര്‍ സുനി, വടിവാള്‍ സലിം, പ്രദീപ്, തമ്മനം മണികണ്ഠന്‍, ഡ്രൈവര്‍
മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെ മാത്രമാണ് ഇതുവരെ തെളിവ് ലഭിച്ചിട്ടുള്ളത്. 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുമ്പോള്‍ ഇത് കൊട്ടേഷനാണെന്നാണ് പള്‍സര്‍ സുനി നടിയോട് പറഞ്ഞത്. വഴങ്ങിയില്ലെങ്കില്‍ മരുന്ന് നല്‍കി ഫ്‌ലാറ്റിലേക്ക് കൊണ്ടുചെല്ലാനാണ് നിര്‍ദേശമെന്നും പ്രതി പറഞ്ഞതായി മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ക്വട്ടേഷന്‍ സാധ്യത കണ്ടത്താനായിട്ടില്ല. ഇപ്പോള്‍ പിടിയിലായവര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി തെളിയിക്കാനുള്ള രേഖകളും കണ്ടെത്തിയിട്ടില്ല.

പള്‍സര്‍ സുനി ഇതുവരെ ഉപയോഗിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അതിലേക്ക് വന്ന സന്ദേശങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇതിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സാധ്യതയുടെ കാര്യത്തില്‍ പൂര്‍ണ്ണ സ്ഥിരീകരണമാകുമെന്നാണ് പ്രതീക്ഷ. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷനില്ലെന്ന് പോലിസ്