
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാലക്കാട്: മുതിര്ന്ന സിപിഐ നേതാവ് പന്ന്യന് രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിശോധനയില് ഹൃദയത്തിലേക്കള്ള പ്രധാന രക്തധമനികളില് ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്ന്ന് ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി . സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര് അറിയിച്ചു.ഹൃദയപരിശോധനയില് തകരാര് കണ്ടതിനെ തുടര്ന്നാണ് ആന്ജിയോപ്ലാസ്റ്റിക്കു വിധേയനാക്കിയത്. ഓള് കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില് പങ്കെടുക്കാനെത്തിയപ്പോഴാണു സംഭവം.
സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില് മന്ത്രി ഇ. ചന്ദ്രശേഖരന് ഉള്പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചിരിക്കവെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് കുഴഞ്ഞുവീണത്. ഉടന് ജില്ലാ ആശുപത്രിയില് എത്തിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



