മേയിലുണ്ടായ വാനാക്രൈ ആക്രമണത്തിന് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍ ഇരയായിരുന്നു

Last Updated :19 January 2024, 11:56 pm IST

News Now

മോസ്‌കോ: സൈബര്‍ ലോകത്തെ പിടിച്ചു കുലുക്കിയ വാനാക്രൈ റാന്‍സംവേര്‍ വയറസ് ആക്രമണത്തിന് പിന്നാലെ വീണ്ടും സൈബര്‍ ആക്രമണം.റഷ്യയിലും
യൂറോപ്പിലുമാണ് ആക്രമണം. ഇന്ത്യയില്‍ ഇതുവരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യയിലെ എണ്ണക്കമ്പനിയിലും ഉക്രൈനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് കൂടുതല്‍ ആക്രമണമുണ്ടായത്. ഇരുരാജ്യങ്ങളും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കി. ബ്രിട്ടന്‍ ആസ്ഥാനമായുള്ള പരസ്യ ഏജന്‍സിയായ ഡബ്ല്യു.പി.പി.യും ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്. പിയെച്ച എന്ന പുതിയ വൈറസാണ് ആക്രമണം നടത്തിയിരിക്കുന്നത്.

മേയിലുണ്ടായ വാനാക്രൈ ആക്രമണത്തിന് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍ ഇരയായിരുന്നു.ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. പിന്നില്‍ ഉത്തരകൊറിയ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും വാനാക്രൈ ആക്രമണം; ഇത്തവണ ഇര റഷ്യയും ഉക്രൈനും