പബ്ജിക്ക് അടിമ, 14കാരൻ അമ്മ ഉൾപ്പെടെ നാല് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നു
ഓൺലൈൻ ഗെയിമായ പബ്ജിയുടെ അടിമയായ 14കാരൻ നാല് കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തു
ലാഹോർ: ഓൺലൈൻ ഗെയിമായ പബ്ജിയുടെ അടിമയായ 14കാരൻ നാല് കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തു. പബ്ജിയുടെ സ്വാധീനത്തിൽ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയുമാണ് വെടിവച്ചു കൊന്നത്.
ലാഹോറിലെ കഹ്‌ന പ്രദേശത്തെ വീട്ടിലാണ് കഴിഞ്ഞയാഴ്ച കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തെ ആക്രമിച്ച മകൻ ഒഴിച്ച് കുടുംബത്തിലെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ പൊലീസ് അറിയിച്ചു. അമ്മയെയും സഹോദരങ്ങളെയും താൻ തന്നെയാണ് കൊന്നതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു.
ദിവസത്തിൽ ഏറിയ സമയവും ഓൺലൈൻ ഗെയിം കളിക്കാൻ ചിലവഴിക്കുന്നതിനാൽ കുട്ടിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പഠനത്തിൽ ശ്രദ്ധിക്കാത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും കുട്ടിയെ അമ്മ ശാസിച്ചിരുന്നു. സംഭവ ദിവസവും അമ്മ കുട്ടിയെ ഈ വിഷയത്തിൽ ശകാരിച്ചിരുന്നു. പിന്നീട് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി അലമാരയിൽ നിന്ന് തോക്കെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
Related News

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി
