'ഭാര്യയെ കൊന്നാല്‍ എന്തുകിട്ടുമെന്ന് ഗൂഗിളില്‍ തിരഞ്ഞു'; യുവതിയെ കൊന്ന് ഇരുന്നൂറ് കഷണങ്ങളാക്കി, അടുക്കളയില്‍ സൂക്ഷിച്ച ശേഷം നദിയിലെറിഞ്ഞു

ഒരാഴ്ച അടുക്കളയില്‍ സൂക്ഷിച്ച ശേഷമാണ് സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൃതദേഹം നദിയിലെറിഞ്ഞത്.

After Chopping Wife's Body
28കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇരുന്നൂറ് കഷണങ്ങളാക്കി നദിയിലെറിഞ്ഞു. Source by : എക്‌സ്‌
Last Updated :7 April 2024, 10:34 am IST

ലണ്ടന്‍: 28കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇരുന്നൂറ് കഷണങ്ങളാക്കി നദിയിലെറിഞ്ഞു. ഒരാഴ്ച അടുക്കളയില്‍ സൂക്ഷിച്ച ശേഷമാണ് സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൃതദേഹം നദിയിലെറിഞ്ഞത്. യുകെയിലാണ് സംഭവം. നിക്കോളാസ് മെറ്റ്‌സണ്‍ ഇരുപത്തിയാറുകാരിയായ ഭാര്യ ഹോളി ബ്രാംലിയെയാണ് കൊലപ്പെടുത്തിയത്.

യുവതിയെ കാണാതായതിന് പിന്നാലെ വീട്ടില്‍ എത്തി അന്വേഷിച്ച പൊലീസിനോട് ഭര്‍ത്താവ് ആദ്യം പറഞ്ഞത് കട്ടിലനടിയില്‍ കിടക്കുന്നുണ്ടാകുമെന്നായിരുന്നു പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

ബെഡ്‌റൂമില്‍ വച്ചാമ് മെറ്റ്‌സണ്‍ ഭാര്യയെ കുത്തിക്കൊന്നത്. അതിന് പിന്നാലെ കുളിമുറിയില്‍ വച്ച് മൃതദേഹം വെട്ടിമുറിച്ച ശേഷം അടുക്കളയിലെ കബോഡില്‍ സൂക്ഷിച്ചു. മൃതദേഹഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഇയാള്‍ തന്റെ സുഹൃത്തിന് 50 പൗണ്ട് നല്‍കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിറ്റേദിവസം പ്രഭാതസവാരിക്കിറങ്ങയ ആളാണ് നദിയില്‍ പ്ലാസ്റ്റിക് ബാഗ് പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഒരു കവറില്‍ യുവതിയുടെ തലയും മറ്റൊരു കവറില്‍ കൈയും കണ്ടെത്തി. ആളെ തിരിച്ചറിയാതിരിക്കാന്‍ മെറ്റ്‌സണ്‍ ഭാര്യയുടെ തല മൊട്ടയടിച്ചിരുന്നു. ഭാര്യയുടെ ശവശരീരത്തിന്റെ 224 ഭാഗങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഒരുവര്‍ഷവും നാലുമാസവും മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ മകളെ കാണാന്‍ അനുവദിച്ചില്ലെന്നും ഇരുവരും ബന്ധം വേര്‍പിരിയുന്നതിന്റെ വക്കിലായിരുന്നെന്നും യുവതിയുടെ അമ്മ കോടതിയില്‍ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയാല്‍ എന്തുകിട്ടുമെന്ന് ഇയാള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now