ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെഞ്ചമിന്‍ നെതന്യാഹു/എഎഫ്പി 
Last Updated :20 January 2024, 9:22 am IST

News Now

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെല്‍ അവീവിലെ ഷെബ ആശുപത്രിയിലാണ് നെതന്യാഹുവിനെ പ്രവേശിപ്പിച്ചത്. 

നിര്‍ജലീകരണം കാരണമുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നാണ് 75കാരനായ നെതന്യാഹുവിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

വടക്കന്‍ ഇസ്രയേലിലുള്ള ഗലീലി കടല്‍ തീരത്തെ കടുത്ത വെയിലേറ്റതിനാലാണ് അസ്വസ്ഥതയുണ്ടായത് എന്ന് ബെഞ്ചമിന്‍ നെതന്യാഹു പിന്നീട് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താനിപ്പോള്‍ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനിടെ, തൊപ്പി വയ്ക്കാതെയും വെള്ളം കുടിക്കാതെയും കടല്‍ത്തീരത്ത് കൂടി നടന്നത് മണ്ടത്തരമായിരുന്നു എന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates