ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ ഒ​ട്ടേ​റെ​പ്പേ​ർ കു​ടു​ങ്ങി​യി​ട്ടുണ്ടാകുമെന്നാണ് സംശയം.

Israeli airstrike
ലെബനനിലെ സെൻട്രൽ ബെയ്‌റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് പരിശോധന നടത്തുന്നവർ എപി
Last Updated :24 November 2024, 6:26 am IST
Edited by :Hima Prakash

ബെ​​​യ്റൂ​​​ട്ട്: ലെബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഇ​സ്രയേ​ലി സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആക്രമണത്തിൽ 60 പേർക്ക് പരിക്കേറ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​നം ന​ഗ​ര​ത്തെ മൊ​ത്തം കു​ലു​ക്കി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. എ​ട്ടു​ നി​ല​ക്കെ​ട്ടി​ടം പൂ​ർ​ണ​മാ​യി നി​ലം​ പതിച്ചു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ ഒ​ട്ടേ​റെ​പ്പേ​ർ കു​ടു​ങ്ങി​യി​ട്ടുണ്ടാകുമെന്നാണ് സംശയം.

മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​രു​മെ​ന്നാ​ണു ലെബ​നീ​സ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​ത്. മു​ന്ന​റി​യി​പ്പ് നൽകാ​തെ​യാ​ണ് ഇ​സ്രയേ​ലി സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാണ് വിവരം. ഹി​സ്ബു​ള്ള​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ല​ക്ഷ്യം​വ​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​തു​ കൊ​ണ്ടാ​കാം മു​ന്ന​റി​യി​പ്പു ന​ല്കാ​തി​രു​ന്ന​ത്. നാ​ലു ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബെ​യ്റൂ​ട്ടി​ന്‍റെ മ​ധ്യ​ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് ഇ​സ്രയേ​ലി സേ​ന ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ വ്യോ​മാ​ക്ര​മ​ണം ആ​ണി​ത്.

ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ ബെ​യ്റൂ​ട്ടി​ലും ആക്ര​മ​ണ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ലെ ഹ​മാ​സ് ഭീക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഹി​സ്ബു​ള്ള​ക​ൾ ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം. ഇ​സ്രയേ​ലി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 3645 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണു ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ച​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now