
ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍
സാധാരണക്കാരുള്‍പ്പെടെ 33 പേരും, സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ 92 അക്രമികളും കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ശനിയാഴ്ച ഉണ്ടായ വിവിധ ആക്രമണങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏഴോളം ഇടങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണം, വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളില്‍ സാധാരണക്കാരുള്‍പ്പെടെ 33 പേരും, സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ 92 അക്രമികളും കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം.
സാധാരണക്കാരെയും, ഉയര്‍ന്ന സുരക്ഷയുള്ള ജയില്‍, പൊലീസ് സ്റ്റേഷനുകള്‍, അര്‍ദ്ധസൈനിക കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങളില്‍ പതിനെട്ട് സാധാരണക്കാരും, 15 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ബലൂച് വിഘടനവാദികളും പാക് താലിബാനും ബലൂചിസ്ഥാനിലും പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നത് പതിവാണ്. എന്നാല്‍, അടുത്തിടെ നടന്ന ഏറ്റവും ബൃഹത്തായതും സംഘടിതവുമായ ആക്രമാണ് ശനിയാഴ്ച ഉണ്ടായതെന്നും സൈന്യം വിശദീകരിക്കുന്നു. എന്നാല്‍, ബലൂചിസ്ഥാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ സൈന്യം നടത്തിയ തിരിച്ചടികളില്‍ കുറഞ്ഞത് 133 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച കൊല്ലപ്പെട്ട 92 പേര്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണ് സൈന്യം പങ്കുവച്ചിട്ടുള്ളത്.
നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങളില്‍ സംഘടനയുടെ വനിതാ പ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്തതായും ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. ഇത് സാധൂകരിക്കുന്ന വിഡിയോകളും സംഘടന പുറത്തുവിട്ടു. ആക്രമണങ്ങളില്‍ ചില ബാങ്കുകള്‍ കൊള്ളയടിക്കുകയും ഒരു പോലീസ് സ്റ്റേഷനില്‍ നിന്നും ആയുധങ്ങള്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വാഹനങ്ങളും അഗ്നിക്കിയായി.
ആക്രമണം നടത്തുന്നതിന് ബലൂച് വിഘടനവാദികള്‍ക്ക് ഇന്ത്യയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ആരോപിച്ചു. നേരത്തെയും സമാനമായ ആരോപണം പാകിസ്ഥാന്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇതിനോട് പ്രതികരിച്ചിരുന്നില്ല.
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

Summary
At least 33 people, including 15 security officials and 18 civilians, were killed in coordinated attacks by armed men across Pakistan’s Balochistan province, highlighting ongoing violence in the region.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കശ്മീരിലെ ബദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ ഭീകരന് മൂസയെ സൈന്യം വധിച്ചു

'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി


