ബഹ്‌റൈനിലും കോവിഡ് വാക്‌സിന് അനുമതി

ബഹ്‌റൈനിലും കോവിഡ് വാക്‌സിന് അനുമതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST
Edited by :migrator

മനാമ: അമേരിക്കന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന് ബഹ്‌റൈനില്‍ അനുമതി. ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈന്‍. നേരത്തെ ബ്രിട്ടനാണ് വാക്‌സിന് ആദ്യമായി അംഗീകാരം നല്‍കിയത്. ബ്രിട്ടണില്‍ വാക്‌സിന്റെ വിതരണം അടുത്ത ആഴ്ച  ആരംഭിക്കും.

ബഹ്‌റൈന്‍ എന്നാണ് വാക്‌സിന്‍ വിതരണം തുടങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹ്‌റൈന്‍ അംഗീകാരം നല്‍കിയിരുന്നു.

ബഹ്‌റൈനില്‍ ഇതുവരെയായി 87,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേര്‍ മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now