'സ്ത്രീകള്‍ കാഴ്ചയില്‍പ്പെടരുത്'; ഹിന്ദു നേതാക്കള്‍ എത്തിയപ്പോള്‍ വനിതകള്‍ക്ക് പകരം പുരുഷ ജീവനക്കാര്‍; ഐഫല്‍ ടവര്‍ അടച്ചിട്ടു
പാരീസിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് നൂറിലേറെ ഹിന്ദു സംഘടനാ പ്രതിനിധികള്‍ ഐഫല്‍ ടവര്‍ കാണാനായി എത്തിയത്.

പാരീസ്: പാരീസിലെ ഐഫല്‍ ടവര്‍ സന്ദര്‍ശനത്തിനായി ഹൈന്ദവ നേതാക്കള്‍ എത്തിയപ്പോള്‍ വനിത ജീവനക്കാരെ കാഴ്ചയില്‍പ്പെടാത്ത രീതിയില്‍ മാറ്റിനിര്‍ത്തിയതായി ആരോപണം. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഐഫല്‍ ടവര്‍ താത്കാലികമായി അടച്ചു. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പാരീസിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് നൂറിലേറെ ഹിന്ദു സംഘടനാ പ്രതിനിധികള്‍ ഐഫല്‍ ടവര്‍ കാണാനായി എത്തിയത്. ഇവരുടെ സന്ദര്‍ശന സമയത്ത് സ്ത്രീ ജീവനക്കാരോട് മാറി നില്ക്കാന് ആവശ്യപ്പെട്ടതായും പുരുഷന്മാരെ ജോലിയില്‍ പ്രവേശിപ്പിച്ചതായുമാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്മെന്റിന്റെ ലിംഗവിവേചന നടപടി ജീവനക്കാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു.
ജീവനക്കാര്‍ പ്രതിഷേധിച്ചതോടെയാണ് ഐഫല്‍ ടവര്‍ താത്കാലികമായി അടച്ചത്. സംഭവത്തില്‍ മാനേജ്മെന്റ് ജീവനക്കാരോട് മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ശ്രദ്ധയില്‍പ്പെട്ടെന്നും അവരുടെ പ്രതിഷേധം തികച്ചും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗഭേദമില്ലാതെ എല്ലാവര്ക്കും വിവേചനമില്ലാതെ ജോലി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയണം. പാരീസിലെ എവിടെയും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യം വച്ചുപൊറുപ്പിക്കാനാവില്ലെന്നും മേയര്‍ പറഞ്ഞു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Eiffel Tower workers go on strike after female staff 'sidelined' for Hindu group's visit
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; സ്ഥാനം തെറിച്ച് ഈഫല്‍ ടവര്‍ മേധാവി

മോദി ബുക് മൈ ഷോയില്‍; ചുട്ടുപൊള്ളി സംസ്ഥാനം; 'സ്ത്രീകള്‍ കാഴ്ചയില്‍പ്പെടരുത്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
