15 അടിയിലധികം നീളം; കൂറ്റന്‍ പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം

പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം
Last Updated :20 January 2024, 9:15 am IST

പാമ്പിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പാമ്പിനെ ഭൂരിഭാഗം ആളുകള്‍ക്കും പേടിയാണ് എന്നത് കൊണ്ട് തന്നെ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപക പ്രചാരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ കൂറ്റന്‍ പെരുമ്പാമ്പ് റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. എവര്‍ഗ്ലേഡ് നാഷണല്‍ പാര്‍ക്കിലൂടെ കടന്നുപോകുന്ന റോഡാണ് പെരുമ്പാമ്പ് മുറിച്ചുകടന്നത്. ബര്‍മീസ് പൈത്തണ്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പാണിത്.

15 അടിയിലധികം നീളമുള്ളതാണ് പാമ്പ്. റോഡ് മുറിച്ചു കടന്ന് കാട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now