
ഹാരി പോട്ടര്‍ എഐ ട്രെയിനിങിന് ഉപയോഗിച്ചു; ആന്ത്രോപിക് 150 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
അനുമതിയില്ലാതെയും പണം നല്‍കാതെയും പകര്‍പ്പവകാശമുള്ള പുസ്തകം എഐ ട്രെയിനിങിന് ഉപയോഗിച്ചു എന്നതാണ് കേസ്.

ലണ്ടന്‍: ജെ കെ റൗളിങിന്റെ പ്രശസ്തമായ പുസ്തകം ഹാരി പോട്ടര്‍ അനുമതിയില്ലാതെ എഐ ട്രെയിനിങിന് ഉപയോഗിച്ചതിന് ആന്ത്രോപിക് 150 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് ഫെഡറല്‍ കോടതി. അമേരിക്കന്‍ നിര്‍മിത ബുദ്ധി കമ്പനി(എഐ) കമ്പനിയായ ആന്ത്രോപിക് പുസ്തക പ്രസാധകരായ ബ്ലൂംസ്ബെറിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അനുമതിയില്ലാതെയും പണം നല്‍കാതെയും പകര്‍പ്പവകാശമുള്ള പുസ്തകം എഐ ട്രെയിനിങിന് ഉപയോഗിച്ചു എന്നതാണ് കേസ്.
വക്കീല്‍ ഫീസും മറ്റ് ചെലവുകളും കിഴിച്ച ശേഷമുള്ള നഷ്ടപരിഹാരത്തുകയാണിത്. യുഎസ് കോടതി ഉത്തരവ് പ്രകാരം ബ്ലൂംസ്ബെറിയുടെ 14,087 പുസ്തകങ്ങള്‍ ഈ നഷ്ടപരിഹാര പരിധിയില്‍ വരുന്നുണ്ട്. ഒരു പുസ്തകത്തിന് ഏകദേശം 3,000 ഡോളര്‍ വീതം നഷ്ടപരിഹാരം ലഭിക്കും. ഈ തുക എഴുത്തുകാരനും പ്രസാധകനും തുല്യമായി വീതിച്ചെടുക്കും. അനുമതിയില്ലാതെ തങ്ങളുടെ പുസ്തകങ്ങള്‍ എഐ മോഡല്‍ ട്രെയിനിങിന് ഉപയോഗിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം എഴുത്തുകാരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പകര്‍പ്പവകാശ നഷ്ടപരിഹാര തുകയാണിത്. 2024ലാണ് കേസ് ഫയല്‍ ചെയ്തത്.
ഓപ്പണ്‍ എഐ , മെറ്റാ തുടങ്ങിയ പ്രമുഖ എഐ കമ്പനികള്‍ക്കെതിരെയുള്ള സമാനമായ പകര്‍പ്പവകാശ കേസുകള്‍ ഇപ്പോഴും യു.എസ് കോടതികളുടെ പരിഗണനയിലാണ്. ഇവയുടെ വിധികള്‍ വരും ദിവസങ്ങളില്‍ വന്നേക്കും.
WHAT TO READ NEXT

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി ഫ്രാൻസ്
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Harry Potter Publisher To Get Millions In Settlement From Anthropic
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



