നീന്തല്‍ക്കാരനെ സ്രാവ് കൊന്നുതിന്നു- നടുക്കുന്ന വീഡിയോ 

ഓസ്‌ട്രേലിയയില്‍ നീന്തല്‍ക്കാരനെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി

നീന്തല്‍ക്കാരനെ സ്രാവ് ആക്രമിക്കുന്ന ദൃശ്യം
Last Updated :20 January 2024, 8:58 am IST

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നീന്തല്‍ക്കാരനെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി. വെള്ള നിറത്തിലുള്ള കൂറ്റന്‍ സ്രാവ് നീന്തല്‍ക്കാരനെ കടിച്ചുകീറുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിഡ്‌നി ബീച്ചിലാണ് സംഭവം. നീന്തല്‍ക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അരമണിക്കൂറിന് ശേഷം അവശേഷിച്ച മൃതദേഹാവിശിഷ്ടങ്ങളാണ് കിട്ടിയത്. 

തീരത്തോട് ചേര്‍ന്നാണ് സംഭവം നടന്നത്. സ്രാവ് മനുഷ്യനെ ആക്രമിച്ച വിവരം അറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ അടക്കം പ്രദേശവാസികള്‍ ഭയപ്പെട്ടിരിക്കുകയാണ്. നീന്തല്‍ക്കാരനെ സ്രാവ് വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി മത്സ്യത്തൊഴിലാളി പറയുന്നു.നിമിഷ നേരം കൊണ്ട് സംഭവ സ്ഥലത്തെ വെള്ളം ചുവന്നനിറത്തിലായത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

News Now