'ദ്വിരാഷ്ട്ര പരിഹാര ചര്‍ച്ചകളിലൂടെ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പിന്തുണ'; സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

പശ്ചിമേഷ്യയിലെ സുസ്ഥിരതയ്ക്കുള്ള സുപ്രധാന ശക്തിയാണ് സൗദി അറേബ്യയെന്ന് ജയശങ്കര്‍ പറഞ്ഞു.

s jai shankar- faisal bin Farhan
എസ് ജയശങ്കര്‍- ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍എക്‌സ്‌
Edited by :Sujith
Last Updated :14 നവംബർ 2024, 6:37 am IST

ന്യൂഡല്‍ഹി: ഇന്ത്യയും സൗദി അറേബ്യയും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാജ്യതലസ്ഥാനത്തുവച്ചായിരുന്നു സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായുള്ള കൂടിക്കാഴ്ച. ദ്വിരാഷ്ട്ര പരിഹാര ചര്‍ച്ചകളിലൂടെ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും തീവ്രവാദത്തെ അപലപിക്കുന്നുവെന്നും ജയ്ശങ്കര്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ സുസ്ഥിരതയ്ക്കുള്ള സുപ്രധാന ശക്തിയാണ് സൗദി അറേബ്യയെന്ന് ജയശങ്കര്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്, പ്രത്യേകിച്ച് ഗാസയിലെ സംഘര്‍ഷം. ഭീകരവാദത്തെ ഞങ്ങള്‍ അപലപിക്കുന്നു. നിരപരാധികള്‍ കൊല്ലപ്പെടുന്നത് വേദനിപ്പിക്കുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നു. ജയ്ശങ്കര്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, തന്ത്രപര, വ്യാപാര ബന്ധങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുള്ള രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണ സമിതിയുടെ രണ്ടാം യോഗത്തില്‍ രണ്ട് വിദേശകാര്യ മന്ത്രിമാരും സഹഅധ്യക്ഷരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now