
ജീവിതച്ചെലവ്: യു എ ഇയിൽ കൈ പൊള്ളും, ഒമാനിൽ കൂൾ
കണക്കുകൾ അനുസരിച്ച് നാല് പേരടങ്ങുന്ന ഒരു കുടുബത്തിന് ഒമാനിൽ ജീവിക്കാൻ ദിർഹം 9,597 (2.20 ലക്ഷം രൂപ ) മതി. ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾ ആണെങ്കിൽ 2,773.2 ദിർഹം (64,694 രൂപ ) മതിയാകും. യു എ എയിലെ ജീവിതച്ചെലവിനേക്കാൾ 26.5 ശതമാനം കുറവാണിത്.

മസ്കത്ത്: ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യം ഒമാനാണെന്ന് പഠന റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രൗഡ് സോഴ്സ്ഡ് ഡാറ്റാബേസുകളിലൊന്നായ നംബിയോയുടെ 2025ലെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താമസിക്കാനുള്ള വാടക, ഭക്ഷണച്ചെലവുകൾ, ഗതാഗതം, അടിസ്ഥാന സേവനങ്ങൾ തുടങ്ങിയ ഘടകങ്ങളും വ്യക്തിഗതമായ വരുമാനവുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഒമാൻ
കണക്കുകൾ അനുസരിച്ച് നാല് പേരടങ്ങുന്ന ഒരു കുടുബത്തിന് ഒമാനിൽ ജീവിക്കാൻ 9,597 ദിർഹം (2.20 ലക്ഷം രൂപ ) മതി. ഒറ്റയ്ക്ക്
താമസിക്കുന്ന ആൾ ആണെങ്കിൽ 2,773.2 ദിർഹം (64,694 രൂപ ) മതിയാകും. യു എ എയിലെ ജീവിതച്ചെലവിനേക്കാൾ 26.5 ശതമാനം കുറവാണിത്. ജീവിതച്ചെലവ് സൂചിക 39.3 ആണ്. കുവൈത്ത് (40.4), സൗദി അറേബ്യ (41.5) എന്നി രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.
ബഹ്‌റൈൻ
രണ്ടാം സ്ഥാനത്ത് ഉള്ളത് ബഹ്‌റൈനിലെ മനാമയാണ്, ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 10,496.8 ദിർഹ (2,44,893 രൂപ )വും ഒരു വ്യക്തിക്ക് 2,968.5 ദിർഹ (69,255 രൂപ)വുമാണ്. ദുബൈയിലെ ജീവിതച്ചെലവിനേക്കാൾ 25.3 ശതമാനം കുറവാണ് ഇത്. വാടകയിനത്തിൽ ദുബൈയിയേക്കാൾ 65 % കുറവാണ് ഇവിടെ.
കുവൈത്ത്
കുവൈത്ത് സിറ്റിയാണ് തൊട്ടുപിന്നിൽ, കുടുംബ ചെലവ് ഏകദേശം 11,105.1 ദിർഹ (2,59,085.09 രൂപ) വും വ്യക്തിഗത ചെലവ് 3,012.5 ദിർഹ (70,282.47 രൂപ)വുമാണ് . ദുബൈയെ അപേക്ഷിച്ച് 27 ശതമാനം ജീവിതച്ചെലവ് കുറവാണ് ഇവിടെ. വാടകയിനത്തിൽ ദുബൈയേക്കാൾ 61 % കുറവാണ് കുവൈത്ത് സിറ്റിയിൽ.
ഖത്തർ
ദോഹ നാലാം സ്ഥാനത്താണ്, കുടുംബച്ചെലവ് 11,716.9 ദിർഹ (2,73,358.56 രൂപ)വും വ്യക്തിഗത ചെലവ് 3,276.7 ദിർഹ (76,446.33 രൂപ )വുമാണ്. ജീവിതച്ചെലവ് ദുബൈയെ അപേക്ഷിച്ച് 20.7 ശതമാനം കുറവാണ്, വാടകയിൽ 38.3 ശതമാനം വ്യത്യാസവുമുണ്ട്.
സൗദി അറേബ്യ
അഞ്ചാം സ്ഥാനത്താണ് റിയാദ് ഉള്ളത്. ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 12,167.9 ദിർഹ (2,83,880.51 രൂപ)വും ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് 3,378.5 ദിർഹ (78,821.35) വുമാണ്. റിയാദിൽ ജീവിതച്ചെലവ് ദുബൈയെ അപേക്ഷിച്ച് 19.9 ശതമാനം കുറവാണെങ്കിലും മറ്റ് വാടകയിടനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ല.
യുഎഇ
ജിസിസി രാജ്യങ്ങളിൽ ഏറ്റവും ചെലവേറിയത് യുഎഇയാണ്, അബുദാബിയും ദുബൈയും ഏറ്റവും ചെലവ് കൂടിയ സ്ഥലങ്ങൾ. ദുബൈയിൽ, നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 14,765 (3,44,471.58 രൂപ) ദിർഹമാണ്. ഒരാളുടെ ജീവിത ചെലവ് 4,242.5 ദിർഹ (98978.71 രൂപ )വുമാണ്.
അബുദാബിയിൽ, ഒരു കുടുംബത്തിന് 12,403.3 ദിർഹ (2,89,372.46)വും ഒരാൾക്ക് 3,550.4 ദിർഹ (82,831.83)വും ആണ് ചെലവ് ആകുന്നത്. ദുബൈയെ അപേക്ഷിച്ച് അബുദാബിയിലെ വാടക ശരാശരി 34.3 ശതമാനം കുറവാണ്.
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു
Summary
Oman has emerged as the most affordable country to live in across the Gulf Cooperation Council
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



